Skip to main content

വിലങ്ങാട് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

 

     വനമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനായി ജനജാഗ്രത സമിതി രൂപീകരിച്ചു കഴിഞ്ഞതായി മന്ത്രി കെ. രാജു. വിലങ്ങാട് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങളൊക്കെ ഇച്ഛാശക്തിയോടെ നടപ്പാക്കി വരികയാണ്. നടക്കില്ലെന്ന് കരുതിയ പല വലിയ പദ്ധതികളും സമയബന്ധിതമായും വേഗത്തിലും നടപ്പാക്കുകയെന്നതാണ് നയമെന്നും മന്ത്രി പറഞ്ഞു. വനാതിര്‍ത്തി പങ്കിടുന്ന 204 പഞ്ചായത്തുകളില്‍ ജനജാഗ്രത സമിതി രൂപീകരിച്ചു. എല്ലാ മേഖലകളിലും സര്‍വതോ•ുഖമായ വികസന പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
     ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷനായി .വാണിമേല്‍ പഞ്ചായത്ത് പ്രസിഡണ്ട് ഒ.സി ജയന്‍, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ നാരായണി, ചെക്യാട് പഞ്ചായത്ത് പ്രസിഡണ്ട് തൊടുവയല്‍ മഹമൂദ് തുടങ്ങി വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.കാര്‍ത്തികേയന്‍ എന്നിവര്‍ പങ്കെടുത്തു.

date