2019 ലോകസഭാ തെരഞ്ഞെടുപ്പ് ; സമ്മതിദായകപ്പട്ടിക പരിശോധ മാര്‍ച്ച് 2,3 തീയതികളില്‍
2019 ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകപ്പട്ടിക പരിശോധിക്കുന്നതിന് സമ്മതിദായകര്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി മാര്‍ച്ച് രണ്ട്, മൂന്ന് എന്നീ തിയ്യതികളില്‍ കോഴിക്കോട് താലൂക്ക് പരിധിയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറായ കോഴിക്കോട് താലൂക്ക് തഹസിര്‍ദാര്‍ അറിയിച്ചു. ക്യാമ്പ് ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ സേവനം എല്ലാ പോളിംഗ് ബുത്തുകളിലും ലഭിക്കും. സമ്മതിദായകര്‍ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി വോട്ടര്‍പ്പട്ടികയില്‍ തങ്ങളുടെ പേരുണ്ടെന്ന് ഉറപ്പുവരുത്തണം. അര്‍ഹരായവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതിരിക്കുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ംംം.ി്ുെ.ശി എന്ന വെബ്സൈറ്റ് മുഖേന ഫോം 6 ല്‍ അപേക്ഷ നല്‍കണം.
അപേക്ഷാ സമയത്ത് ഫോട്ടോ, ജനനതീയതി തെളിയിക്കുന്ന രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. നിലവിലുളള വോട്ടര്‍പ്പട്ടികയില്‍ പേരുളള അപേക്ഷകന്റെ കുടുംബാംഗമോ/തൊട്ടു അയല്‍വാസിയോ ആയ ഒരാളുടെ ഐ.ഡി കാര്‍ഡ് നമ്പര്‍ നല്‍കണം. എല്ലാ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും സമ്മതിദായകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് സജ്ജമായി വോട്ടര്‍പ്പട്ടികയുടെ പകര്‍പ്പ് സഹിതം പ്രസ്തുത ക്യാമ്പ് ദിവസങ്ങളില്‍ അതത് പോളിംഗ് ബൂത്തുകളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
- Log in to post comments