Post Category
1000 ദിനാഘോഷം- ഖാദി വസ്ത്രങ്ങള്‍ക്ക് 20 ശതമാനം വിലക്കിഴിവ്
പരമ്പരാഗതരീതിയില്‍ നെയ്‌തെടുത്ത സാരികളും ഷര്‍ട്ടുകളും ചുരിദാറുകളും 20 ശതമാനം വിലക്കുറവില്‍ വാങ്ങാന്‍ അവസരമൊരുക്കി സര്‍ക്കാരിന്റെ 1000 ദിനാഘോഷം. ഇതോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശ വിപണന മേളയിലെ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ സ്റ്റാളിലാണ് വസ്ത്രങ്ങളുടെ വിപുലമായ ശ്രേണി.
പട്ടിലും ജ്യൂട്ടിലും ഇഴചേര്‍ത്തുണ്ടാക്കിയ സാരികള്‍ക്കും ചുരിദാര്‍ മെറ്റീരിയലുകള്‍ക്കും ആവശ്യക്കാരേറെയാണ്. കൂടാതെ മുണ്ട്്, ബെഡ്ഷീറ്റ് തുടങ്ങിയവയുമുണ്ട്. ഖാദി വ്യവസായ ബോര്‍ഡിന് കീഴില്‍ നിര്‍മ്മിച്ച സുഗന്ധദ്രവ്യങ്ങള്‍, സോപ്പുകള്‍, സ്റ്റാര്‍ച്ച്, എള്ളെണ്ണ, സ്‌ക്വാഷുകള്‍, തേന്‍, നറുനീണ്ടി സിറപ്പ് എന്നീ ഉല്‍പ്പന്നങ്ങളും സ്റ്റാളിലുണ്ട്. പ്രദര്‍ശനം ഇന്ന് ( ഫെബ്രുവരി 27) സമാപിക്കും.
(പി.ആര്‍.പി. 306/2019)
date
- Log in to post comments