Skip to main content

സംസ്ഥാനത്താകെ ശുദ്ധജല വിതരണം നടപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം - മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്താകെ ശുദ്ധജല വിതരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വണ്ടിച്ചിറ ജലശുദ്ധീകരണ ശാലയുടെയും പാറശ്ശാല ശുദ്ധജല വിതരണ പദ്ധതിയുടെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജല അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ സലൂജ, ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ് കെ ബെന്‍ ഡാര്‍വിന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍  തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 308/2019)

 

 

date