ആദ്യ ഉപഭോക്തൃ സഹായകേന്ദ്രം തലസ്ഥാനത്ത്
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ ഉപഭോക്തൃ സഹായകേന്ദ്രം വകുപ്പുമന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് (ഫെബ്രുവരി 27) ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ഉപഭോക്താക്കള്‍ക്ക് നിയമ ബോധവത്കരണവും ഉപഭോക്തൃ അവകാശ സംരക്ഷണത്തിനുള്ള മാര്‍ഗനിര്‍ദേശവും പരാതി പരിഹാര സഹായവും നല്‍കുന്നതിനായി എല്ലാ ജില്ലകളിലും ഉപഭോക്തൃ സഹായകേന്ദ്രങ്ങള്‍ ആരംഭിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ സഹായകേന്ദ്രം സജ്ജമാക്കിയിരിക്കുന്നത് കളക്ടറേറ്റിലാണ്.
കെ. മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ വി.കെ പ്രശാന്ത്, വാര്‍ഡ് കൗണ്‍സിലര്‍ അനിത, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കമ്മീഷണര്‍ സി.എ ലത, ഡയറക്ടര്‍ നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി, ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ. ജി.എസ്. റാണി എന്നിവര്‍ പങ്കെടുക്കും.
(പി.ആര്‍.പി. 312/2019)
- Log in to post comments