Skip to main content

സുരേഷ്തിരുവാലിയുംസംഘവും ഇന്നെത്തും(ഫെബ്രുവരി 25)

സംസ്ഥാന സര്‍ക്കാറിന്റെആയിരംദിനാഘോഷ പരിപാടികളുടെ ഭാഗമായിസുരേഷ്തിരുവാലിയുംസംഘവുംഅവതരിപ്പിക്കുന്ന നാടന്‍പാട്ട്ഇന്ന് (ഫെബ്രുവരി 25) രാത്രി 7.30 ന് അരങ്ങേറും. വൈകിട്ട്ആറിന് മിമിക്രി താരങ്ങളായ സിറാജ് പയ്യോളി, ഓച്ചിറസജിഎന്നിവര്‍ചേര്‍ന്നൊരുക്കുന്ന കോമഡി ഫിഗര്‍ഷോയും നടക്കും.
വൈകിട്ട്മൂന്നിന് നടക്കുന്ന പൊതുവിദ്യാഭ്യാസം ആശയവുംകാഴ്ചപ്പാടും സെമിനാറില്‍ഡോ. കെ.എന്‍ഗണേശ്, ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍അംഗംഡോ. ഫാത്തിമത്‌സുഹറ, കൈറ്റ്ഡയറക്ടര്‍ അന്‍വര്‍ സാദത്ത്, എസ്.സി.ആര്‍.ടിറസര്‍ച്ച് ഓഫീസര്‍ നാരായണനുണ്ണി, എസ്.എസ്.എജില്ലാ പ്രൊജക്ട്ഓഫീസര്‍ നാസര്‍ നാലകത്ത്എന്നിവര്‍ പങ്കെടുക്കും.

 

date