മാലിന്യ സംസ്കരണം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി നടപ്പാക്കണം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
സ്വച്ഛ് ഭാരത് മിഷന് ഫണ്ട് ഉപയോഗിച്ച് മാലിന്യസംസ്കരണ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാനപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മറ്റി (ദിശ)യുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാതയോരങ്ങളിലെ മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തുന്നുണ്ടെന്നും എം.പി പറഞ്ഞു. ദിശ ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനം നടപ്പിലാക്കിയതിലൂടെ പദ്ധതി നടത്തിപ്പില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരും. ജില്ലയില്‍ പൊതു മേഖലയില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ അപര്യാപ്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നാഷനല്‍ ഡയാലിസിസ് പദ്ധതി ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നു അദ്ദേഹം നിര്‍ദ്ദേശിച്ചു.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ സുസ്ഥിര ആസ്തികള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ മുന്‍തൂക്കം നല്കുന്നതിനു ശ്രദ്ധ നല്‍കണം. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയുടെയും റൂര്ബാന് മിഷന്റെയും പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പുകളുടെയും വികസനോ•ുഖമായ പ്രവര്‍ത്തികള്‍ സംയോജിപ്പിച്ച് മാതൃകപരമായ രീതിയില്‍ ജില്ലയില്‍ നടപ്പിലാക്കണം. വാട്ടര്‍ അതോറിറ്റിയുടെ കണ്ണമംഗലം പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വൈദ്യുതി കണക്ഷന് ലഭ്യമാക്കി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നിര്‍ദ്ദേശിച്ചു.
വിവിധ പദ്ധതികളുടെ സംയോജന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജില്ലയിലെ അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ കാര്യക്ഷമമാക്കണമെന്നു യോഗം നിര്‍ദ്ദേശിച്ചു.
ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തികളുടെ ഡോക്യുമെന്റഷേന്‍ ആല്‍ബം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, എ.ഡി.എം സയ്യിദ് അലിക്കു നല്കി പ്രകാശനം ചെയ്തു. യോഗത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളായ, എം.ജി.എന്‍.ആര്.എ.ജി.എസ്സ്, പി.എം.എ.വൈ, പി.എം.ജി.എസ്സ്.വൈ, ദേശീയ കുടുംബ സഹായനിധി, എന്‍.ആര്.ഡബ്ല്യു.പി, അന്നപൂര്‍ണ്ണ, എന്‍.എച്ച്.എം.പദ്ധതികള്‍, ദീന് ദയാല്‍ ഉപാധ്യായ ഗ്രാമ് ജ്യോതി യോജന, ദേശീയ ഗ്രാമീണ ലൈവ്ലിഹുഡ് മിഷന്, സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന എന്നിവയുടെ പുരോഗതി അവലോകനം നടത്തി.
എം.എല്‍.എ മാരായ പി. ഉബൈദുള്ള, അഡ്വ.എം. ഉമ്മര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന് പ്രസിഡണ്ട് കെ. അബ്ദുള്‍ കലാം മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന് പ്രസിഡണ്ട് എ.കെ.നാസര്‍, പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രതിനിധി എന്‍. ഉബൈദുള്ള,, എന്‍.ജി.ഒ പ്രതിനിധി സലിം വടക്കന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ തല വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ പ്രീതിമേനോന്‍ സ്വാഗതവും അസി.പ്രൊജക്ട് ഓഫീസര്‍ എന്‍.കെ.ദേവകി നന്ദിയും പറഞ്ഞു.
- Log in to post comments