Skip to main content

പ്രഥമ ശുശ്രൂഷ പരിശീലന ശില്‍പശാല സംഘടിപ്പിച്ചു

പെരിന്തല്‍മണ്ണ എം. ഇ. എസ് മെഡിക്കല്‍ കോളേജ്, മലപ്പുറം ഗവ. കോളേജ് എന്‍.എസ്.എസ് യൂനിറ്റുമായി സഹകരിച്ച്  ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ് എന്ന വിഷയത്തില്‍ ശില്‍പ ശാല സംഘടിപ്പിച്ചു. പെട്ടെന്നുണ്ടാകുന്ന ഹൃദയ സ്തംഭനം, വൈദ്യുതാഘാതം, അപകടങ്ങള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്.
സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് സലീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി. സുലൈമാന്‍ അധ്യക്ഷത വഹിച്ചു.   ബി.എല്‍.എസ് ട്രെയിനര്‍ സുസന്‍, സനല്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പ്രോഗ്രാം ഓഫീസര്‍മാരായ മൊയ്തീന്‍ കുട്ടി കല്ലറ, ഡോ. ഹസനത്ത്. പി.പി, വളണ്ടിയര്‍ സെക്രട്ടറിമാരായ ആസിഫലി, അംന എന്നിവര്‍ സംസാരിച്ചു. പ്രാഥമിക ഘട്ടത്തില്‍ 80 പേര്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനം ലഭിച്ചവര്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഘട്ടം ഘട്ടമായി പരിശീലനം നല്‍കും.

 

date