Skip to main content

റോഡ് പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കി

കൊണ്ടോട്ടി ബ്ലോക്കിലെ ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ പള്ളിക്കുളങ്ങര - ചാലിപ്പറമ്പ് റോഡ് റീടാറിങിന് ഏഴ് ലക്ഷം രൂപയും കൊണ്ടോട്ടി നഗരസഭയിലെ കിഴക്കേ ചുങ്കം - പോത്തുവെട്ടിപ്പള്ളി റോഡ് റീ ടാറിങിന് ആറ് ലക്ഷം രൂപയും  മങ്കട ബ്ലോക്ക് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കാളാവ് - പള്ളിപ്പടി - രാമപുരം റോഡ് റീടാറിങിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു.
മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 33 ലെ ഹസീനാ - ശ്രീകൃഷ്ണ ക്ഷേത്രം ബൈപ്പാസ് റോഡ് റീടാറിങിന് ഏഴ് ലക്ഷം രൂപയും പെരിന്തല്‍മണ്ണ ബ്ലോക്ക് കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ മഖാംപടി - ക്ഷേത്രം റോഡ് റീടാറിങിന് ഏഴ് ലക്ഷം രൂപയും അനുവദിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ചത്.

 

date