Post Category
ഡബ്ല്യു.ഡി.റ്റി എന്‍ജിനീയര്‍ നിയമനം: എഴുത്ത് പരീക്ഷ മാര്‍ച്ച് ഒന്നിന്
പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന കൃഷി സിഞ്ചായി യോജന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡബ്ല്യു.ഡി.റ്റി എന്‍ജിനീയര്‍ നിയമനത്തിനുള്ള എഴുത്ത് പരീക്ഷ മാര്‍ച്ച് ഒന്ന് രാവിലെ 10 ന് കോട്ടയം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. വിജയിക്കുന്നവര്‍ക്കുള്ള അഭിമുഖം ഉച്ചയ്ക്ക് നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം രാവിലെ ഒന്‍പതിന് എത്തണമെന്ന് പി.എ.യു പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്-386/19)
date
- Log in to post comments