Skip to main content

സ്‌കോൾ-കേരള വിദ്യാർത്ഥികൾ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

 

സ്‌കോൾ-കേരള മുഖേന ഡി.സി.എ. കോഴ്‌സ് മൂന്നാം ബാച്ചിൽ പഠനം പൂർത്തിയാക്കിയ, കോഴ്‌സ് ഫീസ് പൂർണ്ണമായും അടച്ച, പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് കോഷൻ ഡെപ്പോസിറ്റ് തിരികെ ലഭിക്കാനായി www.scolekerala.org ൽ പ്രസിദ്ധീകരിച്ചിട്ടുള്ള രസീത് പ്രിന്റെടുത്ത് അതിൽ  ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങളും വിദ്യാർത്ഥിയുടെ ഒപ്പും രേഖപ്പെടുത്തി, വിദ്യാർത്ഥി/രക്ഷകർത്താവിന്റെ പേരിൽ നിലവിൽ ഉപയോഗത്തിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ മാർച്ച് പത്തിന് മുമ്പായി ലഭിക്കത്തക്കവിധം തപാൽമാർഗ്ഗം അയക്കണം.

പി.എൻ.എക്സ്. 764/19

date