Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

എം.പി ഫണ്ട്: 110 സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം, 

51 സ്‌കൂളുകൾക്ക് കമ്പ്യൂട്ടറുകൾ

 

പി കെ ശ്രീമതി ടീച്ചർ എം പിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 84,00,090 രൂപ ചെലവഴിച്ച് 110 സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ്‌റൂം സ്ഥാപിക്കുന്നതിനും 25,80,300 രൂപ ചെലവഴിച്ച് 51 സ്‌കൂളുകൾക്ക് കമ്പ്യൂട്ടറുകൾ നൽകുന്നതിനും ജില്ലാ കലക്ടർ ഭരണാനുമതി നൽകി. ശ്രീമതി ടീച്ചറുടെ പ്രാദേശിക വികസന നിധിയിൽനിന്ന്  5.62 ലക്ഷം രൂപ ചെലവഴിച്ച് ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ പേരട്ട ടൗണിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും 2,99,669 രൂപ ചെലവഴിച്ച് കണ്ണൂർ കോർപറേഷനിലെ വലിയകുണ്ട് എസ് സി കോളനിയിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും ഭരണാനുമതി നൽകി.

പി വി അബ്ദുൽ വഹാബ് എം.പിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ സിറ്റി ദീനുൽ ഇസ്‌ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് സ്‌കൂൾ ബസ് വാങ്ങുന്നതിന് ഭരണാനുമതി നൽകി. കൂടുതലായി വേണ്ടി വരുന്ന തുക സ്‌കൂൾ പി ടി എ വഹിക്കണം.

 

എം എൽ എ ഫണ്ട്: ഭരണാനുമതിയായി

മുഖ്യമന്ത്രി പിണറായി വിജയന്റെ എം എൽ എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് ലൈബ്രറിക്ക് ഫർണിച്ചർ വാങ്ങുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം എൽ എ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ വീതം വിനിയോഗിച്ച് കണ്ണൂർ കോർപറേഷനിലെ നായനാർ റോഡ് കാഞ്ഞിര ടാറിംഗിനും കൈതപ്രം ആയങ്കി വയൽ റോഡ് ഉയർത്തി ടാറിംഗ് നടത്തുന്നതിനും മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കക്കിരിമുക്ക് മൗവ്വഞ്ചേരി സ്‌കൂൾ റോഡ് കൊഴത്തുവയൽ ബാങ്ക് റോഡ് ടാറിംഗിനും 1.54 ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപറേഷനിലെ വാരം വിക്രം സാരാഭായി-വാരം ശ്രീകൃഷ്ണ ക്ഷേത്രം റോഡിൽ എൻ കെ ഉത്തമന്റെ വീട് വരെ കേരള ജല അതോറിറ്റി പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനും 2.30 ലക്ഷം രൂപ വിനിയോഗിച്ച് കടാങ്കോട് പനക്കട റോഡിൽ ശുദ്ധജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും ഭരണാനുമതി നൽകി.

കെ എം ഷാജി എം എൽ എയുടെ പ്രത്യേക വികസന നിധിയിൽനിന്ന് 1.20 ലക്ഷം രൂപ വിനിയോഗിച്ച് അഴീക്കോട് പൂതപ്പാറ ഗാന്ധിമന്ദിരം ഗ്ര്‌നഥാലയത്തിന് ലാപ്‌ടോപ്പ് പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവ നൽകുന്നതിന് ഭരണാനുമതി നൽകി.

 

ആയിരം ദിനം: മാരത്തോൺ നാളെ(ഫെബ്രുവരി 27)

സംസ്ഥാന സർക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള മാരത്തോൺ നാളെ(ഫെബ്രുവരി 27) രാവിലെ ആറ് മണിക്ക് ടൗൺ സ്‌ക്വയറിൽനിന്നാരംഭിക്കും. ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് ഫ്‌ളാഗ് ഓഫ് ചെയ്യും. 

വൈകീട്ട് നാലിന് സമാപന റാലി സ്‌റ്റേഡിയം കോർണറിൽനിന്ന് ആരംഭിക്കും. സമാപന സമ്മേളനം മേയർ ഇ.പി ലതയുടെ അധ്യക്ഷതയിൽ പി.കെ. ശ്രീമതി ടീച്ചർ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കലക്ടർ മീർ മുഹമ്മദ് അലി എന്നിവർ മുഖ്യാതിഥികളാവും. തുടർന്ന് പിന്നണി ഗായകൻ രതീഷ് പല്ലവി മധുര ഗീതങ്ങൾ ആലപിക്കും.

 

ആയിരം ദിനാഘോഷം: സമാപന റാലി നാള

സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല സമാപന റാലി നാളെ(ഫെബ്രുവരി 27) വൈകിട്ട് നാലു മണിക്ക് സ്റ്റേഡിയം കോര്‍ണറില്‍നിന്ന് ആരംഭിക്കും. ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ റാലിയില്‍ അണിനിരക്കും. വാദ്യസംഘങ്ങള്‍, റോളര്‍ സ്‌കേറ്റിംഗ് ടീം, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവ റാലിക്ക് കൊഴുപ്പേകും. സമാപന സമ്മേളനം മേയര്‍ ഇ പി ലതയുടെ അധ്യക്ഷതയില്‍ പി കെ ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി എന്നിവര്‍ മുഖ്യാതിഥികളാവും. തുടര്‍ന്ന് പിന്നണി ഗായകന്‍ രതീഷ് പല്ലവി മധുര ഗീതങ്ങള്‍ ആലപിക്കും.

 

അപേക്ഷ ക്ഷണിച്ചു

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിനായി കൺസൾട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം പ്രവൃത്തി പരിചയം ഉള്ളവരാകണം അപേക്ഷകർ. മാർച്ച് നാല്, അഞ്ച്, ആറ് തീയതികളിൽ ഡൽഹിയിലും ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ബാംഗ്ലൂരിലുമാണ് ഇന്റർവ്യു.   മാർച്ച് രണ്ടിന് മുമ്പ് gcc@odepc.in ൽ അയക്കേണ്ടതാണ്. കൂടുതൽ വിശദവിവരങ്ങൾ www.odepc.kerala.gov.in ൽ ലഭിക്കും.  ഫോൺ: 0471 2329440/41/42/43/45.

 

ഭിന്നശേഷിക്കാർക്ക് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ്

ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര ഉന്നമനത്തിനായി പരിയാരം ഗ്രാമപഞ്ചായത്തിലുള്ള കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്കിൽ സൗജന്യ സമഗ്ര ആരോഗ്യ പരിശോധനാ ക്യാമ്പ്  സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28 ന് രാവിലെ 10 മണി മുതൽ ചിതപ്പിലെ പൊയിൽ സി ഡി എം ആർ പി ക്ലിനിക്കിലാണ് ക്യാമ്പ് ശിശുരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ഇ എൻ ടി, ജനറൽ മെഡിസിൻ, ത്വക്ക് രോഗ വിഭാഗം, ദന്ത രോഗ വിഭാഗം, ക്ലിനിക്കൽ സൈക്കോളജി തുടങ്ങി വിവിധ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാർ നയിക്കുന്ന ക്യാമ്പിൽ കൃത്യമായ പരിശോധനയും തെറാപ്പി സൗകര്യങ്ങളും ലഭിക്കും.  ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അവരുടെ പുനരധിവാസം അനായാസം നടപ്പിലാക്കുന്നതിനും  ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണ്.  ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.  ഫോൺ: 9061086222.

 

വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഹസൻമുക്ക്, കേളപ്പൻമുക്ക്, നമ്പോലൻ മുക്ക് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 27) രാവിലെ 7.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെങ്ങരഗേറ്റ്, ചൈനാക്ലേ, മാടായിതെരു, റെയിൽവെ സ്റ്റേഷൻ പരിസരം ഭാഗങ്ങളിൽ നാളെ
(ഫെബ്രുവരി 27) രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊളത്തൂർ, ചുഴലി, തട്ടേരി, മൊട്ടക്കെപീടിക, ചാലിൽ വയൽ, കോളൂർ ഭാഗങ്ങളിൽ നാളെ
(ഫെബ്രുവരി 27) രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അരയമ്പേത്ത്, കുന്നുംകൈ, കിഴക്കേമൊട്ട, കാഞ്ഞിരത്തറ സൊസൈറ്റി ഭാഗങ്ങളിൽ നാളെ
(ഫെബ്രുവരി 27) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

സാക്ഷ്യപത്രം ഹാജരാക്കണം

നാറാത്ത് ഗ്രാമപഞ്ചായത്തിൽ നിന്നും 50 വയസ് കഴിഞ്ഞ അവിവാഹിത/വിധവാ പെൻഷൻ കൈപ്പറ്റുന്നവർ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വിവാഹം/പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

 

താലൂക്ക് വികസന സമിതി

തലശ്ശേരി താലൂക്ക് വികസന സമിതി യോഗം മാർച്ച് രണ്ടിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.

 

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കണ്ണൂർ ഗവ.ഐ ടി ഐ യിൽ വെൽഡർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്.  വെൽഡർ ട്രേഡിലെ എൻ ടി സി/എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  ഉദ്യോഗാർഥികൾ ഫെബ്രുവരി 28 ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.  ഫോൺ: 0497 2835183.

 

അമൃത് പദ്ധതി; വാക്ക് ഇന്റർവ്യൂ ഒന്നിന്

അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തിൽ സർവ്വേയർമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് ഒന്നിന് രാവിലെ 10.30 ന് ജില്ലാ നഗരാസൂത്രണ കാര്യാലയത്തിൽ നടത്തും.  യോഗ്യത: ഐ ടി ഐ സർവ്വേ, ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ്/തത്തുല്യമോ ഉയർന്നവയോ.  ഫോൺ: 0497 2707472.

 

ഇൻസെന്റീവ് ഗ്രാന്റിന് അപേക്ഷിക്കാം

2018-19 അധ്യയന വർഷം ഒന്നു മുതൽ നാല് വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കുള്ള ഇൻസെന്റീവ് ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു.  2019 ജനുവരി 31 വരെ 75 ശതമാനത്തിൽ കൂടുതൽ ഹാജരുള്ള കുട്ടികളുടെ 

പേര് വിവരങ്ങൾ ഫോറം നമ്പർ ഒന്നിൽ രേഖപ്പെടുത്തി ആവശ്യമായ സാക്ഷ്യപ്പെടുത്തലോടുകൂടി കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ ഫെബ്രുവരി 28 ന് മുമ്പ് നൽകണം.  ഫോൺ: 0497 2700357.

 

ലേണിംഗ് ഡിസബിലിറ്റി കോഴ്‌സ്: അപേക്ഷിക്കാം

മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തിൽ എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ തളിപ്പറമ്പ് പഠന കേന്ദ്രത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.  വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ്.  താൽപര്യമുള്ള പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർ മാർച്ച് രണ്ടിന് മുമ്പ് അപേക്ഷിക്കണം.  അപേക്ഷയും വിശദ വിവരങ്ങളും www.src.kerala.gov.in/www.srccc.in ൽ ലഭിക്കും.  സ്‌കൂൾ അധ്യാപകർ, സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷൻ തെറാപ്പിസ്റ്റ് എന്നിവർക്ക് മുനഗണന.  ഫോൺ: 8921272179, 6282880280.

 

തെയ്യം മ്യൂസിയം ശിലാസ്ഥാപനം 28ന് 

കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുരയിൽ മ്യൂസിയം വകുപ്പ് സ്ഥാപിക്കുന്ന തെയ്യം മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 28ന് വൈകീട്ട് അഞ്ചിന് ചന്തപ്പുര പഞ്ചായത്ത് മൈതാനത്തിൽ തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷനാവും. പി. കരുണാകരൻ എം.പി മുഖ്യാതിഥിയാവും. കൈതപ്രം ദാമോരൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നാട്ടുമൊഴികൾ നാടൻപാട്ടും 'മണക്കാടൻ ഗുരുക്കൾ' നാടകവും അരങ്ങേറും.

 

നവീകരിച്ച ചേലേരിമുക്ക്-കൊളച്ചേരിമുക്ക്-നായാട്ടുപാറ റോഡ് 

28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് ദേശീയപാത വിഭാഗം നവീകരിച്ച ചേലേരിമുക്ക്-കൊളച്ചേരിമുക്ക്-നായാട്ടുപാറ റോഡിന്റെയും കിഫ്ബിയിൽ ഉൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡ് നവീകരിക്കുന്ന മയ്യിൽ-കാഞ്ഞിരോട് റോഡ് പ്രവൃത്തിയുടെയും ഉദ്ഘാടനം ഫെബ്രുവരി 28ന് രാവിലെ പത്തിന് ചെറുവത്തലമൊട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 

 

പട്ടയ വിതരണം നാളെ(ഫെബ്രുവരി 27)

കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണൽ ഓഫീസിൽനിന്ന് 2018 ഒക്‌ടോബർ 31 വരെ ഉത്തരവായ എല്ലാ പുതിയ എസ്.എം കേസുകളിലെയും പട്ടയങ്ങൾ നാളെ(ഫെബ്രുവരി 27) കൂത്തുപറമ്പ് സ്‌പെഷൽ തഹസിൽദാരുടെ ഓഫീസിൽനിന്ന് വിതരണം ചെയ്യുന്നു. ക്രയസർട്ടിഫിക്കറ് കൈപ്പറ്റുന്നതിന് ഗുണഭോക്താക്കൾ ആധാർ കാർഡിന്റെ ഒറിജിനലും പകർപ്പും സഹിതം നേരിട്ട് ഹാജരാവണമെന്ന് സ്‌പെഷൽ തഹസിൽദാർ അറിയിച്ചു.

date