Skip to main content

കാഴ്ചശക്തി പരിശോധന ക്യാമ്പ് മാര്‍ച്ച് ഒന്നു മുതല്‍

ലോക വനിതാദിനത്തോടനുബന്ധിച്ച്  മാര്‍ച്ച്  ഒന്നു മുതല്‍ എട്ടു വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഡ്രൈവര്‍മാരായ സ്ത്രീകളുടെ കാഴ്ച ശക്തി (ദൂരക്കാഴ്ചയും, കളര്‍ കാഴ്ചയും)പരിശോധിക്കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.  പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് ഒന്ന് രാവിലെ ഒന്‍പതിന് വള്ളുവമ്പ്രം അത്താണിക്കല്‍ എം.ഐ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ.പി.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കും. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ആര്‍.ടി.ഒ അനൂപ് വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുക്കും. മാര്‍ച്ച് ഒന്നിന് രാവിലെ ഒന്‍പതിന് വള്ളുവമ്പ്രം അത്താണിക്കള്‍ എം.ഐ.സി സ്‌കൂളിലും മാര്‍ച്ച് രണ്ടിന്  തിരൂര്‍, വെട്ടം പൂക്കയില്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തിലും മാര്‍ച്ച് അഞ്ചിന് പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹൈസ്‌കൂളിലും  വനിതാ ഡ്രൈവര്‍മാരുടെ കാഴ്ചപരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കും.

 

date