Skip to main content

സര്‍ക്കാറിന്റെആയിരം ദിനാഘോഷത്തിന് കൊടിയിറങ്ങി നാടിനെ പിന്നോട്ടടിക്കുന്നവര്‍ക്കെതിരെഒറ്റക്കെട്ടാകണം: ഡോ: മിനി പ്രസാദ്

ഉത്സവാന്തരീക്ഷത്തില്‍ ഏഴ് രാപ്പകലുകളിലായി സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന് തിരൂരില്‍സമാപനം. തിരൂര്‍കോരങ്ങത്തെ സാംസ്‌കാരിക സമുച്ചയ പരിസരത്ത് സംഘടിപ്പിച്ച ആയിരം ദിനാഘോഷത്തിനാണ് കൊടിയിറങ്ങിയത്. സര്‍ക്കാര്‍വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍, കുടുംബശ്രീയുടെ ഉമ്മാന്റെ വടക്കിനി, വിവിധ വിഷയങ്ങളിലുള്ളസെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവ യോടെയാണ് ഏഴ്ദിവസത്തിലധികം നീണ്ട ദിനാഘോഷ പരിപാടി സംഘടിപ്പിച്ചത്. ജില്ലയുടെയുംതിരൂരിന്റെയുംവിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിര കണക്കിനാളുകളാണ് ഏഴുദിവസങ്ങളിലായിആഘോഷ നഗരിയിലെത്തിയത്. മികച്ച ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായ ആയിരം ദിനാഘോഷത്തില്‍ കുടുംബശ്രീ വിറ്റുവരവില്‍ നേട്ടമുണ്ടാക്കി. കലാപരിപാടികള്‍ആസ്വദിക്കാനുംമികച്ച ജനപങ്കാളി ത്തമായിരുന്നു.
സമാപന സമ്മേളനം കേന്ദ്ര സാഹിത്യഅക്കാദമിഅംഗംഡോ: മിനി പ്രസാദ്ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷതയും മാനവികതയും ഉയര്‍ത്തിപിടിച്ച് മാതൃകാപരമായി ജീവിക്കാന്‍ മലയാളികള്‍കഴിഞ്ഞ കാലങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളണമെന്ന് അവര്‍ പറഞ്ഞു.  കേരളം എങ്ങനെ വളര്‍ന്നുവന്നുവെന്ന് നാം ചിന്തിക്കണം. മതേതരത്വത്തെ ഉയര്‍ത്തിപിടിച്ചാണ്എക്കാലത്തുംകേരളംമുന്നേറിയത്. ഒട്ടനവധി പേര്‍ ജ•നാടിന് വേണ്ടി ജീവത്യാഗം ചെയ്തു കിട്ടിയ സ്വാതന്ത്രത്തിന്റെ വിലമറക്കരുത്. കേരളത്തെ അനാചാരങ്ങളില്‍ നിന്ന്കരകയറ്റിയത് നവോത്ഥാന നായകരാണ്. എന്നാല്‍ പണ്ട്ഉപേക്ഷിച്ച ഒരോന്നിനെയും തിരിച്ചുകൊണ്ടുവരാന്‍ ഇപ്പോള്‍ ചിലശക്തികള്‍ ശ്രമിക്കുന്നതെന്ന് ഡോ: മിനി പ്രസാദ് പറഞ്ഞു.
തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ബാവഹാജി അധ്യക്ഷനായി.എ.ഡി.എം പി സയ്യിദ്അലി, തിരൂര്‍ആര്‍.ഡി.ഒ എന്‍.എം മെഹറലി, തഹസില്‍ദാര്‍ പി.വി സുധീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍സി.അയ്യപ്പന്‍, ജില്ലാസ്പോര്‍ട്സ്‌കൗണ്‍സില്‍ പ്രസിഡന്റ് എ .ശ്രീകുമാര്‍, അഡ്വ: പി ഹംസക്കുട്ടി, പി കുഞ്ഞിമൂസ, പിമ്പുറത്ത് ശ്രീനിവാസന്‍, മുജീബ് താനാളൂര്‍, ഗായകന്‍ ഫിറോസ് ബാബു, ആഷിക്ക്‌കൈനിക്കരഎന്നിവര്‍സംസാരിച്ചു. പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളില്‍മാതൃകയായമത്സ്യത്തൊഴിലാളികള്‍, കായികതാരങ്ങള്‍, മറ്റുമേഖലകളിലെ വിശിഷ്ടവ്യക്തികള്‍എന്നിവരെചടങ്ങില്‍ ഉപഹാരം നല്‍കിആദരിച്ചു. പ്രദര്‍ശന നഗരിയിലെമികച്ച സ്റ്റാളുകള്‍ക്കും ഉപഹാരം സമ്മാനിച്ചു.

 

date