Skip to main content

ലൈബ്രേറിയൻ വാക്ക്-ഇൻ-ഇന്റർവ്യൂ

 

തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം സർക്കാർ സ്‌കൂളുകളിലെ ലൈബ്രേറിയൻമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നേടിയ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ് സർട്ടിഫിക്കറ്റാണ് യോഗ്യത.  പ്രായപരിധി 18 - 36 (സംസ്ഥാന സർക്കാർ നിഷ്‌കർഷിച്ചിരിക്കുന്ന നിയമാനുസൃത ഇളവുകൾ ലഭിക്കും)  താല്പര്യമുള്ളവർ മാർച്ച് ആറിന് രാവിലെ 11ന് തിരുവനന്തപുരം നഗരസഭയിൽ നടത്തുന്ന ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം.  വിശദവിവരങ്ങൾക്ക്: www.corporationoftrivandrum.in.

പി.എൻ.എക്സ്. 787/19

date