നെല്‍ക്കൃഷിയും ജൈവപച്ചക്കറിക്കൃഷിയും വ്യാപിപ്പിക്കാന്‍ തീരുമാനം
ഹരിതകേരളം മിഷന്റെ കൃഷി മാര്‍ഗരേഖ പ്രകാരം കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫ്രറന്‍സ് ഹാളില്‍ ചേര്‍ന്ന ഹരിതകേരളം മിഷന്റെ സുജലം സുഭലം ശില്‍പ്പശാലയില്‍ തീരുമാനിച്ചു.നെല്‍ക്കൃഷി വ്യാപിപ്പിക്കാനും ജൈവപച്ചക്കറി കൃഷി എല്ലാ വീടുകളിലുമെത്തിക്കാനാണ് മാര്‍ഗരേഖ ലക്ഷ്യമിടുന്നത്.ഇതനുസരിച്ച് വാര്‍ഡ ്പഞ്ചായത്ത് തലങ്ങളില്‍ തരിശുഭൂമിയുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി സന്നദ്ധപ്രവര്‍ത്തകരടങ്ങുന്ന സമിതികളെ ചുമതലപ്പെടുത്തും.
പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആന്‍സി ജോണിന്റെ അധ്യക്ഷതയില്‍ നടന്ന ശില്‍പ്പശാല ജില്ലാപഞ്ചായത്ത് പ്രസിഡണ്് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു.ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ജി എസ് മധു ആമുഖ പ്രഭാഷണം നടത്തി.ഹരിതകേരളം റിസോഴ്സ് പേഴ്സണ്‍ എം എന്‍ മനോഹര്‍ കൃഷി മാര്‍ഗരേഖ പരിചയപ്പെടുത്തി.നെല്ക്കൃഷിവ്യാപനം, പച്ചക്കറിക്കൃഷി എന്നിവയെക്കുറിച്ച് ഇടവെട്ടി കൃഷി ഓഫിസര്‍ ബേബി ജോര്‍ജും സംയോജിത കൃഷിപദ്ധതി സംയോജനം എന്നിവ സംബന്ധിച്ച് മണക്കാട് കൃഷി ഓഫിസര്‍ സിബി തോമസും ക്ലാസെടുത്തു.ജനകീയാസൂത്രണം ജില്ലാ കോര്‍ഡിനേറ്റര്‍ ഷാഹുല്‍ഹമീദ് ചര്‍ച്ചകള്‍ ക്രോഡീകരിച്ചു.തദ്ദേശ ഭരണ സ്ഥാപന മേധാവികള്‍,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്,കൃഷി വകുപ്പുദ്യോഗസ്ഥര്‍ എന്നിവരാണ് കിലയും ഹരിതകേരളം ജില്ലാ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പങ്കെടുത്തത്.
- Log in to post comments