Skip to main content

ചേലക്കര റൈസ്‌ പാര്‍ക്ക്‌ ശിലാസ്ഥാപനം ഇന്ന്‌

സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ചേലക്കര ജില്ലാ കൃഷിത്തോട്ടത്തിന്റെ 15 ഏക്കറില്‍ സ്ഥാപിക്കുന്ന റൈസ്‌ പാര്‍ക്കിന്റെ ശിലാസ്‌ഥാപനം ഇന്ന്‌ (മാര്‍ച്ച്‌ 1) വൈകീട്ട്‌ 4 ന്‌ വ്യവസായ വകുപ്പ്‌മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിക്കും. ചേലക്കര ആലുക്കാസ്‌ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കൃഷിവകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഡോ. പി.കെ. ബിജു എം.പി മുഖ്യപ്രഭാഷണം നടത്തും. യു.ആര്‍. പ്രദീപ്‌ എംഎല്‍എ മുഖ്യാതിഥിയാകും. കൃഷിവകുപ്പ്‌ സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരിതോമസ്‌, ജില്ലാകളക്‌ടര്‍ ടി.വി. അനുപമ, കൃഷി വകുപ്പ്‌ ഡയറക്‌ടര്‍ ഡോ. പി.കെ. ജയശ്രീ, കിന്‍ഫ്ര എം.ഡി. കെ. എ. സന്തോഷ്‌ കുമാര്‍, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എന്‍. കെ. ഉദയപ്രകാശ്‌ തുടങ്ങിയവര്‍ ആശംസ നേരും. വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ സ്വാഗതവും സ്വാഗത സംഘം ചെയര്‍മാന്‍ കെ.പി. രാധാകൃഷ്‌ണന്‍ നന്ദിയും പറയും.

date