Skip to main content

പോളിങ്‌ ബൂത്തുകളില്‍ പ്രത്യേക ക്യാമ്പുകള്‍ 

ലോകസഭാതിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിങ്‌ബൂത്തുകളിലും മാര്‍ച്ച്‌ 2, 3 തിയതികളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. പോളിങ്‌ ബൂത്തുകളില്‍ എത്തുന്ന വോട്ടര്‍മാര്‍ക്ക്‌ സമ്മതിദായക പട്ടികയില്‍ തങ്ങളുടെ പേര്‌ ചേര്‍ക്കുന്നതിനോ പട്ടികയിലുള്ള വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനോ പട്ടികയില്‍ പേര്‌ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനോ ഈ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട്‌ 5 വരെ സൗകര്യം ഉണ്ടായിരിക്കുമെന്ന്‌ ജില്ലാ വരണാധികാരിയായ ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ അറിയിച്ചു.

date