പൊതുവിദ്യാലയങ്ങള്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ പണം പ്രശ്‌നമല്ല : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്
പൊതുവിദ്യാലയങ്ങള്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ പണം പ്രശ്‌നമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പുത്തന്‍ചിറ സര്‍ക്കാര്‍ യു.പി.സ്‌കൂളില്‍ ഒരു കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളുടെ എന്ത് കുറവും സര്‍ക്കാര്‍ പരിഹരിച്ചു നല്‍കും. എയ്‌ഡഡ് വിദ്യാലയങ്ങള്‍ക്ക് ചലഞ്ച് ഫണ്ടായി 50 ശതമാനം പണം നല്‍കുന്നത് ചരിത്രത്തിലാദ്യമായാണ്. പാവപ്പെട്ടവര്‍ക്കും ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് സര്‍ക്കാരിന്റെ നയം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹം ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. നാടിന്റെ വികസനത്തിന്റെ കേന്ദ്രം വിദ്യാഭ്യാലയമാണെന്നും അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ നല്ല ഇടപെടല്‍ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡന്റ് വി.എ.നദീര്‍, വൈസ് പ്രസിഡന്റ് ബീന സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മനോജ്, പ്രധാനാധ്യാപിക വി.രമണി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments