Post Category
ഞായറാഴ്ച പരീക്ഷ നടത്താൻ തീരുമാനിച്ചിട്ടില്ല: മന്ത്രി
സർവ്വകലാശാലകളിലെയോ ഉന്നതവിദ്യാഭ്യാസവകുപ്പിലെ മറ്റു സ്ഥാപനങ്ങളുടെയോ പരീക്ഷകൾ ഞായറാഴ്ച നടത്തുന്നതിന് തീരുമാനിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ അറിയിച്ചു. ബന്ദ്, ഹർത്താൽ എന്നിവ മൂലം അവിചാരിതമായി മാറ്റിവച്ച പരീക്ഷകൾ അവധി ദിവസങ്ങളിൽ ഉൾപ്പെടെ നടത്തി അദ്ധ്യയനദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കി സമയബന്ധിതമായി കോഴ്സുകൾ പൂർത്തിയാക്കുന്നതിന് ഞായറാഴ്ചകളിൽ പരീക്ഷ നടത്താൻ തീരുമാനിച്ചുവെന്ന രീതിയിലുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്. 792/19
date
- Log in to post comments