വനിതാ വ്യവസായ കേന്ദ്രം നാടിന് സമര്‍പ്പിച്ചു
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2018- 19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചൂരല്‍ മിനി വ്യവസായ എസ്റ്റേറ്റില്‍ നിര്‍മ്മിച്ച വനിതാ വ്യവസായ കേന്ദ്രം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്‌ലാടനം ചെയ്തു. വികസന കാര്യത്തില്‍ സര്‍ക്കാര്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. വനിതകള്‍ തീരുമാനിച്ചാല്‍ സമൂഹത്തില്‍ വലിയ പുരോഗതി ഉണ്ടാക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. മിനിവ്യവസായ കേന്ദ്രം വന്നതോട് കൂടി സ്ത്രീകള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സുഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീക്ക് മുന്‍ഗണന നല്‍കി വ്യവസായ കേന്ദ്രം സ്ത്രീകള്‍ക്ക് ലേലം ചെയ്ത് നല്‍കും. 13.40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഉപയോഗപ്രദമാണ്. വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും സംരംഭങ്ങള്‍ തുടങ്ങുന്ന വനിതാ ഗ്രൂപ്പുകള്‍ക്ക് അതാത് മേഖലയില്‍ പരിശീലനം നല്‍കുമെന്നും ആവശ്യമായ ധനസഹായം ലഭ്യമാക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മാതമംഗലത്തും ഇത്തരം വനിതാ വ്യവസായ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഉഷ, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി ബാലകൃഷ്ണന്‍ ,പയ്യന്നൂര്‍ ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിന്ദു നീലകണ്ഠന്‍, പയ്യന്നൂര്‍ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ശശിധരന്‍, പയ്യന്നൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജിഷ, സത്യപാലന്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി വാസന്തി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി വത്സന്‍, പി ശശിധരന്‍, പി രവീന്ദ്രന്‍, കെ രാജന്‍, വി വി ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments