Skip to main content

മെക്കാഡം ടാറിംഗ് നടത്തിയ  കുപ്പം-എരിപുരം റോഡ് ഉദ്ഘാടനം ചെയ്തു

 

കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ ചെലവില്‍ അഭിവൃദ്ധിപ്പെടുത്തിയ കുപ്പം-എരിപുരം റോഡിന്റെ ഉദ്ഘാടനം നരിക്കോട് യുവചേതന ക്ലബ് പരിസരത്ത് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ എരിപുരം കവലയില്‍നിന്ന് തുടങ്ങി ഏഴോം വഴി കുപ്പം ദേശീയപാതയില്‍ എത്തിച്ചേരുന്ന കല്ല്യാശ്ശേരി മണ്ഡലത്തിലെ പ്രധാന ജില്ലാ റോഡാണ് മെക്കാഡം ടാറിംഗ് നടത്തിയത്.

ടി.വി. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി വിമല, ജില്ലാ പഞ്ചായത്തംഗം ആര്‍ അജിത, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ കെ പി കമലാക്ഷി, മെമ്പര്‍ എസ് വി അബ്ദുള്‍ റഷീദ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒ വി നാരായണന്‍, ഏഴോം ഗ്രാമപഞ്ചായത്തംഗം ഇ ലീല, ദേശീയപാത വിഭാഗം എന്‍ജിനീയര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.

 

date