Skip to main content

ഹരിത നിയമാവലി ക്യാമ്പയിന്‍ സംഘടിപ്പിച്ചു 

 

            ഹരിതകേരളം ജില്ലാ മിഷനും  കിലയും വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഹരിതനിയമാവലി ക്യാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്കുള്ള ആദ്യ ബാച്ച് പരിശീലനം വടകര, കുന്നുമ്മല്‍, തൂണേരി, തോടന്നൂര്‍, പേരാമ്പ്ര, ബാലുശ്ശേരി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ചു.  പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് എം.പി.ജയരാജ് നിര്‍വ്വഹിച്ചു. വര്‍ധിച്ചു വരുന്ന പകര്‍ച്ചവ്യാധികള്‍ വിരല്‍ ചൂണ്ടുന്നത്  അശാസ്ത്രീയമായ മാലിന്യസംസ്‌കരണത്തിലേക്കാണെന്നും ശുചിത്വ മാലിന്യ സംസ്‌കരണം ഒരു സംസ്‌കാരമായി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ.ഷീല അധ്യക്ഷത വഹിച്ചു. 
      'ഹരിതകേരളം മിഷനും മാലിന്യ രഹിത പരിസരവും ' എന്ന വിഷയത്തില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ്, പോലീസുമായി ബന്ധപ്പെട്ട നിയമങ്ങളെ പറ്റി റിട്ട.ഡി.വൈ.എസ്.പി അഡ്വ.വി.വി നാരായണന്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളെ പറ്റി അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ പി.മുഹമ്മദ് എന്നിവര്‍ ക്ലാസെടുത്തു. പരിസ്ഥിതി സംരക്ഷണ നിയമം ' വിഷയത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, അസി.എണ്‍വിറോണ്‍മെന്റല്‍ എഞ്ചിനീയര്‍ വിവി.രമീണ, 'മാലിന്യ സംസ്‌കരണത്തിന്റെ ശാസ്ത്രം' എന്ന വിഷയത്തില്‍ . ഗുരുവായൂരപ്പന്‍ കോളേജ് റിട്ട.പ്രൊഫസര്‍, ബാബു.ടി.കെ , ആരോഗ്യ ജാഗ്രതയും ഹരിതനിയമവും' എന്ന വിഷയത്തില്‍ അഡീഷ്ണല്‍ ഡി.എം.ഒ, ഡോ.ആശാദേവി , കേരള പഞ്ചായത്ത് രാജ് നിയമവും മാലിന്യ സംസ്‌കരണവും'  എന്ന വിഷയത്തില്‍ അസി.ഡയറക്ടര്‍ പഞ്ചായത്ത്, എ.വി.അബ്ദുല്‍ ലത്തീഫ്, ഭക്ഷ്യ ഗുണനിലവാര നിയമം' എന്ന വിഷയത്തില്‍ ഫുഡ്സേഫ്റ്റി ഓഫീസര്‍ ഡോ.ജോസഫ് കുര്യാക്കോസ് എന്നിവര്‍ ക്ലാസെടുത്തു. കില ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.പി.രത്നാകരന്‍ , അനഘ എന്നിവര്‍ സംസാരിച്ചു. 

date