Skip to main content

കാഴ്ച പരിശോധന ക്യാമ്പ്

 

ദേശീയ അന്ധത നിവാരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വനിതാ ഡ്രൈവര്‍മാര്‍ക്കായി കാഴ്ച ശക്തി പരിശോധന നടത്തും. മാര്‍ച്ച് രണ്ടിന് രാവിലെ ഒമ്പത് മണി മുതല്‍ 12 വരെ താമരശ്ശേരി ടൗണ്‍, കൊയിലാണ്ടി ടൗണ്‍, കുറ്റ്യാടി എം.ഐ യു.പി സ്‌കൂളിന് സമീപം, കോഴിക്കോട് മുതലക്കുളം, അഴിയൂര്‍, പയ്യോളി ദേശീയപാതയോരം, പന്തീരാങ്കാവ് ബൈപ്പാസ് പരിസരം, കലക്ട്രേറ്റ് പരിസരം എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തുക. ലോക വനിതാദിനത്തോടനുബന്ധിച്ചാണ് വനിതകള്‍ക്കായി മാത്രമായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. 

date