Post Category
അക്രഡിറ്റഡ് എഞ്ചിനീയര്‍ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റ്ഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ബി.ടെക് ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്/അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംഗ് തതുല്യ യോഗ്യത, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയറായി മുന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ (ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്ത്) സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷ മാര്‍ച്ച് അഞ്ചിന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0495 2430799.
date
- Log in to post comments