Skip to main content

ഭിന്നശേഷിക്കാര്‍ക്ക് വിവാഹപൂര്‍വ്വ കൗണ്‍സലിംഗ്

    ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് പ്രോഗ്രാമിന്റെ കോഴിക്കോട് ജില്ലയിലെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 1) ഉച്ചക്ക് രണ്ട് മണിക്ക് റഹ്മാനിയ വികലാംഗ വിദ്യാലയത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയരക്ടര്‍ ഡോ. എ ബി മൊയ്തീന്‍കുട്ടി നിര്‍വ്വഹിക്കും. പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ് പ്രോഗ്രാം ജില്ലയിലുടനീളം വിജയകരമായി നടക്കുന്നതിന്റെ പശ്ചാലത്തിലാണ് ഡയരക്ടറേറ്റ് തയ്യാറാക്കിയത്. ഫാക്കല്‍റ്റികള്‍ക്ക് പുറമെ വ്യാഖ്യാതാക്കള്‍, പി പി ടി അവതരണം, രക്ഷിതാക്കള്‍ക്കുള്ള ആംഗ്യ ക്ലാസ്സുകള്‍ എന്നിവയടങ്ങുന്ന ക്ലാസ്സുകളാണ് കോഴ്സില്‍ നല്‍കുന്നത്.

date