Skip to main content

എയ്ഡഡ് സ്‌കൂളുകള്‍ക്ക് ആനുകൂല്യം നല്‍കി

ഒഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ എയ്ഡഡ് സ്‌കൂളുകള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങള്‍, ശുചിത്വ പരിപാടികള്‍ക്ക് സഹായകമായി വേസ്റ്റ് ബിന്‍, മൂത്രപ്പുര എന്നിങ്ങനെയുള്ള വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. ആനുകൂല്യങ്ങളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. പ്രജിത ഉദ്ഘാടനം ചെയ്തു. അഷ്‌കര്‍ കോറാട് അധ്യക്ഷത വഹിച്ചു. എം.വിശ്വനാഥന്‍,അലവി മുക്കാട്ടില്‍, കെ.പി.ഷാജി, ഭാസുര എന്നിവര്‍ സംസാരിച്ചു.

 

date