മഞ്ചേരിയില്‍ ഗതാഗത പരിഷ്‌കാരം ഇന്ന് മുതല്‍
മഞ്ചേരിയില്‍ ഇന്ന് മുതല്‍ (മാര്‍ച്ച് ഒന്ന്) പുതിയ ഗതാഗത പരിഷ്‌കാരം നിലവില്‍വരും. ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആര്‍.ടി.എഅംഗങ്ങളും ബസ്സുടമ പ്രതിനിധികളുമായി ജില്ലാ കലക്ടര്‍ അമിത്മീണയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
പുതിയതീരുമാനമനുസരിച്ച്‌കോഴിക്കോട്-കൊണ്ടോട്ടി ഭാഗത്തേക്ക് നെല്ലിപ്പറമ്പില്‍ നിന്നുംവരുന്ന ബസ്സുകള്‍ജസീലജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സി.എച്ച് ബൈപാസ് വഴി സീതിഹാജി ബസ്‌ടെര്‍മിനലില്‍കയറി സെന്‍ട്രല്‍ ജംങ്ഷന്‍-മെഡിക്കല്‍ കോളേജ്കച്ചേരിപ്പടിവഴിഇന്ദിരാഗാന്ധി ബസ്‌ടെര്‍മിനലില്‍ പ്രവേശിക്കണം. ഇവിടെ നിന്നും പുറപ്പെടേണ്ട സമയത്ത്തുറക്കല്‍ബൈപാസ്‌വഴി പുറപ്പെടണം. മഞ്ചേരിയില്‍ഹാള്‍ട്ട് ചെയ്യാന്‍ ഉള്ള കോഴിക്കോട്ടു ഭാഗത്തുനിന്നുംവരുന്ന ബസ്സുകള്‍ തുറക്കല്‍-രാജീവ്ഗാന്ധിബൈപാസ്, സി.എച്ച്‌ബൈപാസ്-സീതിഹാജി ബസ് ടെര്‍മിനലില്‍ കയറി സെന്‍ട്രല്‍ ജങ്ഷന്‍-മെഡിക്കല്‍ കോളേജ്-കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ്‌ടെര്‍മിനലില്‍ ഹാള്‍ട്ട്‌ചെയ്ത്അവിടെ നിന്നും സമയത്തിന് തുറക്കല്‍ വഴിതിരിച്ചു പോവണം. കോഴിക്കോട് ഭാഗത്തു നിന്നും നെല്ലിപ്പറമ്പ് ഭാഗത്തേക്ക് തിരിച്ചുവരുന്ന ബസ്സുകള്‍ തുറക്കല്‍ നിന്ന് രാജീവ്ഗാന്ധി ബൈപാസ്-സിഎച്ച്‌ബൈപാസ്-സീതിഹാജി ബസ്‌ടെര്‍മിനലില്‍ പ്രവേശിച്ച് തിരിച്ച് സിഎച്ച് ബൈപാസ്ജസീല ജംങ്ഷന്‍ വഴി നെല്ലിപ്പറമ്പ് ഭാഗത്തേക്ക് പോവണം. നെല്ലിപ്പറമ്പ്-നിലമ്പൂര്‍- പാണ്ടിക്കാട്, മലപ്പുറം-തിരൂര്‍- പെരിന്തല്‍മണ്ണ, തൃപ്പനച്ചി-കിഴിശ്ശേരിറൂട്ടുകളില്‍ നിലവിലെസ്ഥിതിതുടരും. ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ഓപ്പറേഷന്‍ സെന്റര്‍ ആയ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സുകള്‍ (കെ.എസ്. ആര്‍.ടി.സി ഉള്‍പ്പെടെ) സീതിഹാജി ബസ്‌ടെര്‍മിനലില്‍ ട്രാക്കില്‍ നിര്‍ത്തിയിടരുത്. അവ ബസ്സ്സ്റ്റാന്‍ഡില്‍ പാര്‍ക്ക്‌ചെയ്ത് പോകുവാന്‍ മാത്രമേ പാടുള്ളൂ.
മൂന്നാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്‌കാരം നടപ്പിലാക്കുക. തുടര്‍ന്ന് പരിശോധനക്ക് വിധേയമാക്കിയതിന് ശേഷംതീരുമാനമെടുക്കും. മേല്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഏതെങ്കിലും ബസ്സുകള്‍ക്ക് സമയ ക്രമത്തില്‍ മാറ്റം ആവശ്യമുള്ള പക്ഷം അതുംമൂന്നാഴ്ചയ്ക്കുശേഷം പരിശോധിച്ച്തീരുമാനമെടുക്കും. ഇതോടൊപ്പം ഇന്ദിരാഗാന്ധി ബസ്‌ടെര്‍മിനലില്‍ പോലീസ്, മോട്ടോര്‍വാഹന വകുപ്പു കള്‍ക്ക് ഓരോകണ്‍ട്രോള്‍റൂമുകള്‍ അനുവദിക്കും.
- Log in to post comments