ഭവനരഹിതരില്ലാത്ത കേരളം സ്വപ്ന സാക്ഷാത്കാരത്തിലേക്ക്: മന്ത്രി എ. സി മൊയ്തീന്‍
ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇനി അധികനാളുകള്‍ വേണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ മികവിന്റെ അംഗീകരമായ ഐ.എസ്.ഒ പ്രഖ്യാപനവും പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതിയുടെ പൂര്‍ണ്ണ വിജയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. നവകേരള നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഐ എസ് ഒ നിലവാരത്തിലേക്ക് എത്തിയ സംസ്ഥാനത്തെ ആദ്യ ജില്ല കോട്ടയമാണ്. ഗുണനിലവാരം, പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതിനും ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം ഉദ്ഘാടനം വൈക്കം എംഎല്‍എ സി.കെ ആശ നിര്‍വഹിച്ചു. ചടങ്ങില്‍ മോന്‍സ് ജോസഫ് എം എല്‍ എ അധ്യക്ഷനായിരുന്നു.
ഐ.എസ്.ഒ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം നടത്തിയവരെ ആദരിക്കല്‍, എം. പി. കെ. ബി. വൈ. കളക്ഷന്‍ ഏജന്റ്, തൊഴിലുറപ്പു പ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കല്‍, രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ- ക്വിസ് മത്സര വിജയികള്‍ക്കും സ്മൃതി റാലിയില്‍ നല്ല പ്രകടനം കാഴ്ചവെച്ച കുടുംബശ്രീ സി.ഡി.എസിനുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. പി.എം.എ.വൈ താക്കോല്‍ദാനം പി.എ.യു ആലപ്പുഴ പ്രോജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ നിര്‍വഹിച്ചു. പൗരവാകാശ പ്രഖ്യാപനം അസി.ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ അനിസ് ജി നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മ ചന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം സുധര്‍മ്മന്‍ നന്ദിയും പറഞ്ഞു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍ 409/19)
- Log in to post comments