Skip to main content

ലോകസഭ തെരഞ്ഞെടുപ്പ്- വോട്ടര്‍മാര്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ നാളെ മുതല്‍

ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേക ക്യാമ്പുകള്‍ നാളെ മുതല്‍(മാര്‍ച്ച് രണ്ട്) ആരംഭിക്കുമെന്ന് കലക്ടര്‍ അമിത് മീണ അറിയിച്ചു.മാര്‍ച്ച് രണ്ട് ,മൂന്ന് തീയതികളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വോട്ടര്‍മാര്‍ക്ക് പരിശോധിക്കാനുള്ള അവസരം ക്യാമ്പില്‍ ഉണ്ടായിരിക്കും. കൂടാതെ 2019 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തീകരിച്ചവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷയും സമര്‍പ്പിക്കാം.

 

date