Skip to main content

സൗജന്യ ബീച്ച് അംബ്രല്ലയും പ്രളയ ധനസഹായവും      വിതരണം ചെയ്തു

 

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള സൗജന്യ ബീച്ച് അംബ്രല്ലായും പ്രളയധനസഹായവും വിതരണം നടത്തി. ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാളില്‍ നടന്ന ചടങ്ങ്  അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. 81 പേര്‍ക്ക് ബീച്ച് അംബ്രല്ല വിതരണം ചെയ്തു. ക്ഷേമനിധി അംഗം വി .ഗോപിനാഥന് പ്രളയ ധനസഹായം വിതരണം ചെയ്തു.  ഭാഗ്യക്കുറി മേഖലയിലെ ഏജന്റുമാരുടെയും വില്‍പനക്കാരുടെയും സാമൂഹിക സാമ്പത്തിക സുരക്ഷ ലക്ഷ്യം വച്ച് ബോര്‍ഡ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.  ബോര്‍ഡ് അംഗം വി.എസ് മണി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ തോമസ് വി.ജോര്‍ജ്, അസി. ഓഫീസര്‍ സി.ജെ യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(കെ.ഐ.ഒ.പി.ആര്‍ 411/19) 

 

 

date