Skip to main content

നവീന വായ്പ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് 

 

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന നവീനവായ്പാ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും വിവിധ വായ്പകളുടെ വിതരണവും ഇന്ന് (മാര്‍ച്ച് 1) കളക്‌ട്രേറ്റിലെ ദേശീയ സമ്പാദ്യഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ  ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. രാജേഷ്, അഡ്വ. കെ.കെ രഞ്ജിത്ത്, മഹേഷ് ചന്ദ്രന്‍, കൗണ്‍സിലര്‍ അഡ്വ. ജി ജയകുമാര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. ജെ വര്‍ഗ്ഗീസ്, ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് സബിത, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ സുനിത പി സ്വാഗതവും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജൂനിയര്‍ അസിസ്റ്റന്റ് ആന്റണി തോമസ് നന്ദിയും പറയും. 

(കെ.ഐ.ഒ.പി.ആര്‍ 401/19) 

date