Skip to main content

ജനറല്‍ ആശുപത്രിയില്‍ വിവിധ മെഷീനുകളുടെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു

 

     കോട്ടയം ജനറല്‍ ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്കായി വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് പുതിയ അള്‍ട്രാസൗണ്ട്, സ്‌കാനിംഗ് മെഷീന്‍, പുതിയ ഓട്ടോക്ലൈവ് മെഷീന്‍ എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി വികസന സമിതി അംഗങ്ങളായ പി. കെ ആനന്ദകുട്ടന്‍, എം. കെ പ്രഭാകരന്‍, അഡ്വ. മഹേഷ് ചന്ദ്രന്‍, ബോബന്‍ തോപ്പില്‍. ലിസമ്മ ബേബി, സുനില്‍ കുമാര്‍, ഡോ. ശോഭാ സലിമോന്‍, പെണ്ണമ്മ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. സൂപ്രണ്ട് ബിന്ദുകുമാരി ആര്‍ സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജെസ്സി ജോയി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. 

(കെ.ഐ.ഒ.പി.ആര്‍ 403/19) 

date