Skip to main content

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പോസ്റ്റുമെട്രിക്                     തലം-വിദ്യാഭ്യാസാനുകൂല്യ വിതരണം

പട്ടികവര്‍ഗ്ഗ വികസന വകുപ്പു മുഖേന പോസ്റ്റുമെട്രിക് തലത്തില്‍  പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ നല്‍കുന്നതിന്          ഇ-ഗ്രാന്റ്‌സ് വെബ്‌സൈറ്റില്‍ നാളിതുവരെ ഫീസ് അപ്രൂവല്‍ ലഭ്യമാകാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത് ലഭിക്കുന്നതിന് തങ്ങളുടെ സ്ഥാപനത്തില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോഴ്‌സുകളെ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി അയക്കുന്നതോടൊപ്പം ശറേുസുഹ്യ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ അഡ്രസ്സില്‍ ലഭ്യമാക്കണം. ഫീസ് അംഗീകാരം നേടിയതും വിദ്യാര്‍ത്ഥികളെ അടുത്ത വര്‍ഷത്തേയ്ക്ക് പ്രമോട്ട് ചെയ്യാത്തതും പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ അപേക്ഷ ഓണ്‍ലൈന്‍ ആയി ലഭ്യമാക്കാത്തതുമായ സ്ഥാപന മേധാവികള്‍ ഉടന്‍ തന്നെ ഇ-ഗ്രാന്റ്‌സ് സൈറ്റില്‍ ചെയ്യണം. പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ അപേക്ഷയും അനുബന്ധരേഖകളും ഈ ഓഫീസില്‍ നേരിട്ടു ഹാജരാക്കണം. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ വിദ്യാഭ്യാസാനുകൂല്യങ്ങള്‍  അനുവദിക്കുന്നതിലേക്ക് എല്ലാവിധ ക്ലയിമുകളും മാര്‍ച്ച് 28നകം ഐ.റ്റി.ഡി.പി. ഓഫീസിലേക്ക് അയയ്ക്കണം.

(കെ.ഐ.ഒ.പി.ആര്‍ 405/19) 

date