Skip to main content

ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്റ് ഇന്റര്‍വ്യൂ

 

     കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരികേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്രയില്‍ 2019-2021 ബാച്ചിലേയ്ക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേയ്ക്ക് ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്റ് ഇന്‍ര്‍വ്യൂ  മാര്‍ച്ച് 2 രാവിലെ 10ന് കോളേജില്‍  നടക്കും. ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേ ഷന്‍സ് എന്നീ സ്‌പെഷ്യലൈസേഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം.  അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദവും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് ഉള്ളവരും  അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടുക. വിലാസം - ഡയറക്ടര്‍, ഐ.എം.റ്റി പുന്നപ്ര, ഫോണ്‍ 0477 2267602, 9947733416, 9746125234, 9447729772.

(കെ.ഐ.ഒ.പി.ആര്‍ 406/19) 

date