Skip to main content

സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി: പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം

കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്ന കലാകാര•ാർ തുടർന്ന് പെൻഷൻ ലഭിക്കുന്നതിന് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31 ന് മുൻപ് ഹാജരാക്കണമെന്ന് ക്ഷേമനിധി ബോർഡ് സെക്രട്ടറി അറിയിച്ചു. യഥാസമയം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ പെൻഷൻ മറ്റൊരു അറിയിപ്പ് കൂടാതെ തന്നെ തടഞ്ഞുവയ്ക്കും. ഇതുവരെ ആധാർ കോപ്പി നൽകാത്തവർ ആധാറിന്റെ പകർപ്പും ഹാജരാക്കണം. സർട്ടിഫിക്കറ്റിന്റെ മാതൃക  www.cwb.kerala.gov.in  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്സ്. 796/19

date