Post Category
പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം: ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചു
കേന്ദ്ര പദ്ധതികൾക്കായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുന്ന ഫണ്ടും അവയുടെ വിനിയോഗവും നിരീക്ഷിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനമായ പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചു. സർക്കാർ വകുപ്പുകൾക്കും നിർവഹണ എജൻസികൾക്കും തിങ്കൾ മുതൽ വെള്ളിവരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ 1800 425 9496 (ടോൾഫ്രീ), 0471-2477300, 0471-2579496 എന്നീ ഫോൺ നമ്പരുകളിലോ spmu.kerpfms@gov.in എന്ന ഇ-മെയിൽ വിലാസത്തിലോ പി.എഫ്.എം.എസ്- എസ്.പി.എം.യു, രണ്ടാംനില, സ്പാർക്ക് ബിൽഡിംഗ്, ബി.എസ്.എൻ.എൽ ഭവന് എതിർവശം, ഉപ്പളം റോഡ്, സ്റ്റാച്ച്യൂ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ ബന്ധപ്പെടാം.
പി.എൻ.എക്സ്. 802/19
date
- Log in to post comments