Skip to main content

കെമാറ്റ് കേരള: പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേരളത്തിലെ സർവ്വകലാശാലകളിലേക്കും സ്വാശ്രയ കോളേജുകളിലേക്കുമുളള എം.ബി.എ 2019 പ്രവേശനത്തിന് കുസാറ്റിന്റെ അഭിമുഖ്യത്തിലും പ്രവേശനമേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തിയ കെമാറ്റ് കേരള 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 12 ജില്ലകളിലെ 29 കേന്ദ്രങ്ങളിലായി 8597 പേർ പരീക്ഷ എഴുതിയത്. പരീക്ഷാഫലം asckerala.orgkmatkerala.in  എന്നീ സൈറ്റുകളിൽ ലഭ്യമാണ്.

ആൽബർട്ട്.ജെ.അണ്ടൂർ (അണ്ടൂർ, ഊന്നുകൾ - ഉപ്പുകുളം റോഡ്, എറണാകുളം) 716ൽ 493മാർക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. റിഹാന റീസാ (ജി.എൻ.ആർ.എ 113, മാങ്കുഴി, തിരുവനന്തപുരം) 461 മാർക്കോടെ രണ്ടാം റാങ്കും, റഫ്ഖാൻസ്.എ (ക്യു.റ്റി.എസ് നം. എൻ  IV/09, നോർത്ത് ഏൻഡ്, വെല്ലിങ്ടൺ ഐലൻഡ് കൊച്ചി) 453 മാർക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി. സ്‌കോർ കാർഡ് മാർച്ച് ഒന്നു മുതൽ എം.ബി.എ അഡ്മിഷൻ അവസാന തീയതി വരെ kmatkerala.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

പി.എൻ.എക്സ്. 805/19

date