ആയിരം ദിനാഘോഷം: പഴമയുടെ തനിമ നിലനിര്‍ത്തി ഹരിത കേരളം സ്റ്റാള്‍
നിറവ് പ്രദര്ശന വിപണനമേളയിലെത്തിയ സന്ദര്ശകര്ക്ക് പഴമയുടെ ഓര്മ പുതുക്കാനൊരു ഇടം തീര്ത്താണ് ഹരിത കേരള മിഷന് തങ്ങളുടെ സ്റ്റാള്‍ അണിയിച്ചൊരുക്കിയത്. പൂര്ണ്ണമായും പ്രകൃതി സൗഹാര്ദ്ദ വസ്തുക്കളാണ് ഇവര്‍ ഇതിനുപയോഗിച്ചത്. മെടഞ്ഞ ഓലകൊണ്ടുണ്ടാക്കിയ പുരയിലെ പനമ്പും പായും വെള്ളം കോരാനുള്ള പാളതൊട്ടിയും കുടിയേറ്റ കര്ഷകന് തണലുപകര്ന്ന പാളത്തൊപ്പിയുമെല്ലാം ഈ സ്റ്റാളിനെ വേറിട്ടതാക്കി. തങ്ങളുടെ പഴയ കാല ജീവിതത്തിന്റെ ഓര്മപ്പെടുത്തലാണ് ഈ സ്റ്റാള്‍ സമ്മാനിച്ചതെന്ന് 50 പിന്നിട്ട സന്ദര്ശകരെല്ലാം തന്നെ പറയുന്നു. ജൈവ പച്ചക്കറിതോട്ടം, പശുവും തൊഴുത്തും, തേനീച്ച കൃഷി, ഉറവിട മാലിന്യ സംസ്കരണ സംവിധാനം തുടങ്ങി ഒരുകൊച്ചു കുടുംബത്തിനാവശ്യമായതെല്ലാം ഒരുക്കിയാണ് ഹരിത കേരളമിഷന് സ്റ്റാള്‍ സജ്ജീകരിച്ചത് . പച്ചപ്പിലേക്കൊരു തിരിച്ചുവരവാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹരിത കേരള മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ.ജി.എസ്.മധു പറഞ്ഞു. പാളത്തൊപ്പി ധരിച്ചും ഓലപുരയ്ക്കുള്ളില് നിന്നും വിവിധ പോസില്‍ ഫോട്ടോകളെടുത്തുമാണ് സന്ദര്‍ശകര്‍ മടങ്ങിയത്.
- Log in to post comments