Post Category
സിവില്‍ എഞ്ചിനീയര്‍ ഇന്റര്‍വ്യൂ മാര്‍ച്ച് രണ്ടിന്
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകളില്‍ റീബിള്‍ഡ് (ൃലയൗശഹറ.ഹഴെസലൃമഹമ.ഴീ്.ശി) വെബ്സൈറ്റിലെ വിവരങ്ങളില്‍ ഉള്‍പ്പെടാതെ പോയ അപേക്ഷകളിന്മേല് നാശനഷ്ടം തിട്ടപ്പെടുത്തുന്നതിനായി 20 സിവില്‍ എഞ്ചിനീയര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് ബിരുദം അല്ലെങ്കില്‍ തത്തുല്യം. പ്രവൃത്തി പരിചയമുള്ളവര്ക്ക് മുന്ഗണനയുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് രണ്ടിന് രാവിലെ 10ന് ഇടുക്കി കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
date
- Log in to post comments