Post Category
എം.ആര്‍.എസ് പ്രവേശന പരീക്ഷ മാര്‍ച്ച് രണ്ടിന്
ഐ.റ്റി.ഡി.പി 2019-20 അധ്യയനവര്ഷത്തേക്കുള്ള എം.ആര്‍.എസ് പ്രവേശന പരീക്ഷ, അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സ്കോളര്ഷിപ്പ് പരീക്ഷ എന്നിവ മാര്ച്ച് രണ്ടിന് നടത്തും. 10 മുതല്‍ 12 മണിവരെ എം.ആര്‍.എസ് പ്രവേശനപരീക്ഷയും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാല് വരെ അയ്യങ്കാളി സ്കോളര്ഷിപ്പ് പരീക്ഷയും തൊടുപുഴ സെന്റ് സെബാസ്റ്റ്യന്സ് യു.പി സ്കൂള്‍, ഇടുക്കി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത വിദ്യാര്ത്ഥികളും പരീക്ഷക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 222399.
date
- Log in to post comments