Skip to main content

അപേക്ഷ നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നതിനുളള അപേക്ഷ കളക്‌ടറേറ്റില്‍ സ്വീകരിക്കില്ലെന്നും താലൂക്ക്‌ സപ്ലൈ ഓഫീസുകളിലാണ്‌ നല്‍കേണ്ടതെന്നുമുളള വാര്‍ത്തയെ തുടര്‍ന്ന്‌ നിരവധി അപേക്ഷകള്‍ താലൂക്ക്‌ സപ്ലൈ ഓഫീസില്‍ എത്തുന്നുണ്ട്‌. മുന്‍പ്‌ അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. അപേക്ഷ പരിശോധന നടത്തിയാണ്‌ മുന്‍ഗണനാ വിഭാഗത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നത്‌. ആയതിനാല്‍ കാര്‍ഡുടമകള്‍ വീണ്ടും താലൂക്ക്‌ സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതില്ലെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date