Skip to main content

മത്സ്യബന്ധയാനങ്ങള്‍ക്ക്‌ ഇന്‍ഷൂറന്‍സ്‌ 

മത്സ്യബന്ധനയാനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷ/ലൈഫ്‌ ജാക്കറ്റ്‌്‌/ ലൈഫ്‌ ബോയ/ സാറ്റലൈറ്റ്‌ ഫോണ്‍/ ജി.പി.എസ്‌ എന്നിവയ്‌ക്കുള്ള അപേക്ഷ ക്ഷണിച്ചു. അഴീക്കോട്‌, ചേറ്റുവ, ചാവക്കാട്‌, കയ്‌പമംഗലം, നാട്ടിക മത്സ്യഭവനുകളില്‍ നിന്ന്‌ ഇതിനുളള സൗജന്യ അപേക്ഷ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച്‌ 8 നകം അതത്‌ മത്സ്യഭവനുകളില്‍ നല്‍കണം. ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ കിട്ടുന്നതല്ലെന്ന്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0487-2441132 എന്നീ നമ്പറില്‍ ബന്ധപ്പെടുക. 

date