Skip to main content

51 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം

 

ജില്ലയില്‍ പദ്ധതി നിര്‍വ്വഹണം ത്വരിതപ്പെടുത്താന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ആസൂത്രണസമിതി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ആവശ്യപ്പെട്ടു. നിലവില്‍ 67.56 ശതമാനമാണ് ജില്ലയിലെ പദ്ധതി നിര്‍വഹണം. 

മാടായി, പായം, പാനൂര്‍, നടുവില്‍, എരുവേശ്ശി, പരിയാരം, കൊട്ടിയൂര്‍, ആറളം, പിണറായി, മയ്യില്‍, കുറ്റിയാട്ടൂര്‍, കുറുമാത്തൂര്‍, മലപ്പട്ടം, ഉളിക്കല്‍, പാട്യം, ചിറക്കല്‍, വേങ്ങാട്, ചെറുതാഴം, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, കരിവെള്ളൂര്‍-പെരളം, പേരാവൂര്‍, മുഴുപ്പിലങ്ങാട്, തളിപ്പറമ്പ്, പാപ്പിനിശ്ശേരി, കൊളച്ചേരി, കീഴല്ലൂര്‍, പെരിങ്ങോം-വയക്കര, നാറാത്ത്, അഴീക്കോട്,വളപ്പട്ടണം, അഞ്ചരക്കണ്ടി, വളപ്പട്ടണം, അഴീക്കോട്, കുന്നോത്ത്പറമ്പ, ചെങ്ങളായി, കേളകം, ചപ്പാരപ്പടവ്, പെരളശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, കണ്ണൂര്‍ കോര്‍പ്പറേഷന്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തളിപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്, ആന്തൂര്‍ നഗരസഭ, പയ്യന്നൂര്‍ നഗരസഭ എന്നിവയുടെയും വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് യോഗം അംഗീകാരം നല്‍കി.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ പി ജയപാലന്‍ മാസ്റ്റര്‍, ടി ടി റംല, അജിത് മാട്ടൂല്‍, എം സുകുമാരന്‍, കെ വി ഗോവിന്ദന്‍, പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രഫ. ടി പി  ശ്രീധരന്‍ മാസ്റ്ററുടെ   നിര്യാണത്തില്‍ അനുശോചിച്ചു

കണ്ണൂര്‍ ജില്ലാ ആസൂത്രണ സമിതി അഗമായും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ജില്ലാ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ച പ്രൊഫ ടി പി ശ്രീധരന്‍ മാസ്റ്ററുടെ ദേഹവിയോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലയിലെ പദ്ധതി ആസൂത്രണത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് യോഗം അഭിപ്രായപ്പെട്ടു.

date