Skip to main content

പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിന്ന് മടങ്ങി

 

കന്യാകുമാരിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരുവനന്തപുരത്ത് ഗവർണർ പി. സദാശിവത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വൈകിട്ട് 4.45 ഓടെ തിരുവനന്തപുരം എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ നിന്നാണ് പ്രധാനമന്ത്രി മടങ്ങിയത്. 

ഗവർണർക്ക് പുറമേ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, മേയർ വി.കെ. പ്രശാന്ത്, സതേൺ എയർ കമാൻറ് കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ ബി. സുരേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, കമ്മീഷണർ എസ്. സുരേന്ദ്രൻ തുടങ്ങിയവർ യാത്രയയപ്പ് നൽകാനെത്തി.

ഉച്ചക്ക് 12.50 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തിൽ എത്തിയത്. ഇവിടെ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിക്ക് തിരിച്ചത്. ഉച്ചക്ക് അദ്ദേഹത്തെ സ്വീകരിക്കാൻ ഗവർണർ പി. സദാശിവം, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, മേയർ വി.കെ. പ്രശാന്ത്, ഒ. രാജഗോപാൽ എം.എൽ.എ, സതേൺ എയർ കമാൻറ് കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ ബി. സുരേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, കമ്മീഷണർ എസ്. സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

പി.എൻ.എക്സ്. 816/19

date