Skip to main content

കുടുംബശ്രീ സംരംഭ യൂണിറ്റുകള്‍ക്ക്  മാനേജ്‌മെന്റ് പരിശീലനം നല്‍കി

 

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ബിസിനസ് മാനേജ്‌മെന്റ് പരിശീലനം നല്‍കി. യൂനവേഴ്‌സിറ്റി ക്വാളിറ്റി അഷ്വറന്‍സ് സെല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടിയാണിത്. താവക്കര, മാങ്ങാട്ട് പറമ്പ്, തലശ്ശേരി, പയ്യന്നൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ്സുകളിലാണ് പരിശീലനം. താവക്കര ക്യാമ്പസിലാണ് ആദ്യ പരിശീലന പരിപാടി നടന്നത്. കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഡോ. ബാബു ആന്റോ ഉദ്ഘാടനം ചെയ്തു.  മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ. ഫൈസല്‍ ഉബൈദ്, അസി.പ്രൊഫസര്‍ കാര്‍ത്തികേയന്‍ എന്നിവര്‍  സംസാരിച്ചു. ജില്ലയിലെ വിവിധ യൂനിറ്റുകളില്‍ നിന്നും 74 പ്രതിനിധികള്‍ പങ്കെടുത്തു. കോര്‍പ്പറേറ്റ് ട്രെയിനര്‍ വിപിന്‍ രാജ് പരിശീലനം നടത്തി. മാങ്ങാട്ട് പറമ്പില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം  ടി വി രാജേഷ്  എം എല്‍ എ നിര്‍വ്വഹിച്ചു.

 

date