Skip to main content

വോട്ടര്‍ പട്ടിക: ക്യാമ്പുകള്‍ സംഘടിപ്പിക്കും  

 

    ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും അക്ഷയകേന്ദ്രങ്ങളിലും മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. സമ്മതിദായകര്‍ക്ക് വോട്ടര്‍ പട്ടികയിലെ പേര് പരിശോധിക്കുന്നതിനും പേര് ചേര്‍ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും. 

(കെ.ഐ.ഒ.പി.ആര്‍ 415/19) 

date