Skip to main content

അമ്മത്തൊട്ടിലില്‍ ലഭിച്ച കുട്ടിയുടെ സംരക്ഷണം  വനിതാ ശിശു വികസന വകുപ്പ് ഏറ്റെടുത്തു

 

          ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ ലഭിച്ച ഒരാഴ്ച പ്രായമുളള കുട്ടിയെ വനിതാ ശിശു വികസന വകുപ്പ്  ഏറ്റെടുത്തു.  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ ഏല്‍പ്പിച്ച കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ അംഗീകാരത്തോടെ ജില്ലയിലെ ഒരു അംഗീകൃത അഡോപ്ഷന്‍ ഏജന്‍സിക്ക്            കൈമാറി. 

      ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി കുട്ടിയെ കൈമാറി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനോയ് വി.ജെ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി, പ്രൊട്ടക്ഷന്‍ ഓഫീസര്‍  ആശിഷ് ജോസഫ്  എന്നിവര്‍ സന്നിഹിതരായിരുന്നു. 

 ഒരു മാസത്തിനുള്ളില്‍ കുട്ടിയുടെമേല്‍ അവകാശവാദമുന്നയിച്ച് ആരും എത്തിയില്ലെങ്കില്‍ കുട്ടിയെ ദത്തു നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. അവകാശവാദമുന്നയിക്കുന്നവര്‍ രേഖകള്‍ സഹിതം കോട്ടയം അണ്ണാന്‍കുന്ന് റോഡിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2580548, 8281899464

(കെ.ഐ.ഒ.പി.ആര്‍ 418/19) 

date