Post Category
ഇന്നും നാളെയും (മാര്‍ച്ച് 2, 3) പോളിംഗ് ബൂത്തുകളില്‍ പ്രത്യേക ക്യാമ്പ്
ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സമ്മതിദായകര്‍ക്ക് തങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും തെറ്റുകളുണ്ടോ എന്നും പരിശോധിക്കുന്നതിനായി ഇന്നും നാളെയും (മാര്‍ച്ച് 2, 3) എല്ലാ പോളിംഗ് ബൂത്തുകളിലും പ്രത്യേകം ക്യാമ്പുകള്‍ നടക്കും. ഈ ദിവസങ്ങളില്‍ ബന്ധപ്പെട്ട ബി.എല്‍.ഒ. മാര്‍ ബൂത്തുകളില്‍ പൊതുജനങ്ങളെ സഹായിക്കുന്നതിനായി ഉണ്ടാകും. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള വെബ്സൈറ്റായ nvsp.in ല്‍ എങ്ങനെയാണ് പേര് ഉള്‍പ്പെടുത്തുന്നതെന്നും ബി.എല്‍.ഒമാര്‍ വിശദീകരിക്കും. വോട്ടര്‍മാര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പി.ആര്.പി. 332/2019)
date
- Log in to post comments