Skip to main content

വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു

     പാറശ്ശാല ബ്ലോക്ക് പഞ്ചായത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ്  വി.ആര്‍. സലൂജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ആര്യദേവനാണ് ബജറ്റ് അവതരിപ്പിച്ചത്.  എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ക്കാണ് ബഡ്ജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.

     184.83 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. വനിതാക്ഷേമ പദ്ധതികള്‍ക്ക് വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വയോമിത്രം പദ്ധതി പ്രകാരം വയോജനങ്ങള്‍ക്കായി വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളും ബജറ്റിലുണ്ട്. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, കൃഷി-മൃഗ സംരക്ഷണം, ക്ഷീരവികസനം, കുട്ടികള്‍, യുവജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കുന്നു.
     ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബജറ്റ് അവതരണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
      (പി.ആര്‍.പി. 333/2019)

 

date